പത്തനംതിട്ട > ആറന്മുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു.