കാസർകോട് > 19ന് കാസർകോട് ജില്ലയിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടർ അറിയിച്ചു.