ന്യൂഡൽഹി > അസാധുവായ വിവാഹങ്ങളിലെ കുട്ടികൾക്കും മാതാപിതാക്കളുടെ പാരമ്പര്യസ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഹിന്ദു പിന്തുടര്ച്ചാവകാശ നിയമ പ്രകാരം ഇവർക്കും സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
സാധുവല്ലാത്തതോ സാധുവല്ലാത്തതായി നിയമപരമായി വിധിക്കാവുന്നതോ ആയ വിവാഹങ്ങളിലെ കുട്ടികള്ക്ക് ഇതു ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2011ലെ കേസിലാണ് സുപ്രീംകോടതിയുടെ വിധി.
മുമ്പ് ഹിന്ദുപിന്തുടർച്ചാവകാശ നിയമപ്രകാരം അസാധുവായ വിവാഹത്തിലുള്ള മക്കൾക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തിൽ ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ച് രണ്ടംഗ ബെഞ്ച് റഫര് ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.















