Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചോ?; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ബില്ല്‌ കൊണ്ടുവരുമെന്ന്‌ സൂചന

by News Desk
September 1, 2023
in INDIA
0
ലോക്‌സഭാ-–-നിയമസഭാ-തെരഞ്ഞെടുപ്പുകൾ-ഒന്നിച്ചോ?;-ഒരു-രാജ്യം,-ഒരു-തെരഞ്ഞെടുപ്പ്‌-ബില്ല്‌-കൊണ്ടുവരുമെന്ന്‌-സൂചന
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേർത്തത് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരുന്നതിനെന്ന് ദേശീയമാധ്യമങ്ങൾ. മോദി സർക്കാർ. പ്രത്യേക സമ്മേളനമെന്ന പേരിലാണ് അഞ്ചുദിവസത്തേക്ക് ലോക്സഭയും രാജ്യസഭയും ചേരുന്നത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന് അറിയിച്ചത്. എന്നാൽ എന്താണ് അജണ്ടയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അമൃതകാലത്തിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളും പാർലമെന്റിൽ പ്രതീക്ഷിക്കുന്നതായി മാത്രം പ്രഹ്ലാദ് ജോഷി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ല് കൊണ്ടുവരുന്നതിനാണ് പ്രത്യേക സമ്മേളനമെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി പ്രതിപക്ഷത്തെ ചില നേതാക്കൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നതും ശ്രദ്ധേയം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ആർഎസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതൽ മുന്നോട്ടുവെയ്ക്കുന്നതാണ്. 1999 ലെ ലോ കമീഷൻ റിപ്പോർട്ടിലും ഈ നിർദേശം ഉൾപ്പെടുത്തി. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉൾപ്പെട്ടു. 2017 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങിൽ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വർഷം നിതി ആയോഗിന്റെ ഭാഗമായി ചേർന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിർദേശം ആവർത്തിച്ചു. 2019 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ രാഷ്ട്രീയ പാർടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാർടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.

1951–-52 ൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. 1957 തൊട്ട് സ്ഥിതിയിൽ മാറ്റംവന്നു തുടങ്ങി. നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്ര, സിക്കിം, അരുണാചൽ സംസ്ഥാനങ്ങളിലേക്ക് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

Previous Post

മുട്ടാത്ത വാതിലുകളില്ല; കര്‍ഷകരെ വഞ്ചിച്ച പിണറായി ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിൽ: കെ സുധാകരന്‍

Next Post

കഴിഞ്ഞത് നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്റ്റ്; സെപ്‌തംബറിൽ മഴ കൂടിയേക്കും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
108
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കഴിഞ്ഞത്-നൂറ്റാണ്ടിലെ-ഏറ്റവും-വരണ്ട-ആഗസ്റ്റ്;-സെപ്‌തംബറിൽ-മഴ-കൂടിയേക്കും

കഴിഞ്ഞത് നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്റ്റ്; സെപ്‌തംബറിൽ മഴ കൂടിയേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.