സാൻഫ്രാൻസിസ്കോ
സാമൂഹ്യമാധ്യമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം പിൻവലിച്ച് ഉടമ ഇലോൺ മസ്ക്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. 2020ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019ലാണ് ട്വിറ്ററിൽ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചത്.