Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പുരോഹിതന്റെ സാന്നിധ്യം നിർബന്ധമില്ല; അഭിഭാഷകർക്കും വിവാഹം നടത്താമെന്ന്‌ സുപ്രീംകോടതി

by News Desk
August 31, 2023
in INDIA
0
പുരോഹിതന്റെ-സാന്നിധ്യം-നിർബന്ധമില്ല;-അഭിഭാഷകർക്കും-വിവാഹം-നടത്താമെന്ന്‌-സുപ്രീംകോടതി
0
SHARES
69
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഹിന്ദു വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹം ചെയ്യുന്നതിന് പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ലന്നും അഭിഭാഷകന് സ്വന്തം ശേഷിയിൽ വിവാഹം നടത്തി നൽകാമെന്നും സുപ്രീംകോടതി. അഭിഭാഷകന് വിവാഹം നടത്താനുള്ള അധികാരമില്ലന്ന് കാട്ടി മേയിൽ മദ്രാസ് ഹൈക്കോടതി നൽകിയ വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ,അരവിന്ദ് കുമാർ എന്നിവരുടെ ഉത്തരവ്. അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിവാഹതിരായിട്ടും ഇരുപതുകാരിയായ പങ്കാളിയെ വീട്ടുകാർ പിടിച്ചുവെച്ചിരിക്കുന്നുവെന്നുവെന്ന് കാട്ടി ഉളവരശൻ എന്നയാൾ നൽകിയ ഹേബിയൻ കോർപസ് തള്ളിയ മദ്രാസ് ഹൈക്കോടതി നടപടി തെറ്റാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിവാഹിതരായെന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. അപരിചിതരുടെ സാന്നിധ്യത്തിൽ രഹസ്യമായി നടത്തുന്ന ഒരു വിവാഹം യഥാർഥ വിവാഹചടങ്ങിന് തുല്യമല്ലന്നും വിവാഹം പരസ്യമായി നടത്തേണ്ടതാണന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. പകരം വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് നിർദേശവും നൽകി. ഇതും സുപ്രീംകോടതി റദ്ദാക്കി.
അതേസമയം കോടതി ഓഫീസർ എന്ന നിലയിലാവരുത് അഭിഭാഷകൻ വിവാഹം നടത്തേണ്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ്, സുരക്ഷ സംബന്ധിച്ച ആശങ്ക തുടങ്ങിയവ മുൻനിർത്തി പലരും വിവാഹം പരസ്യമായി നടത്താൻ ആഗ്രഹിക്കുന്നില്ലന്നും പൊതു ചടങ്ങാക്കാൻ നിർബന്ധിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഇത് നിർബന്ധിത വേർപിരിയലിന് കാരണമാകുമെന്നും വിധിയിൽ പറയുന്നു.

തമിഴ്നാട് സർക്കാർ ഹിന്ദുവിവാഹ നിയമത്തിൽ ഉൾപ്പെടുത്തിയ 7എ വകുപ്പ് പ്രകാരം സുഹൃത്തുക്കളുടെയൊ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തിൽ ആത്മാഭിമാന വിവാഹങ്ങൾ (സുയമ്മരിയത്തൈ തിരുമണം) നടത്താൻ അനുവദിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് അഭിഭാഷകരെ തടയാനാവില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹിന്ദുവിഭാഗത്തിൽ നിന്നുള്ളവർക്ക് പുരോഹിതന്റെ സാന്നിധ്യമില്ലാതെയും മറ്റ് ആചാരങ്ങൾ ഒഴിവാക്കിയും വിവാഹം രഹസ്യവും ലളിതവുമാക്കി നടത്താൻ അനുവദിക്കുന്ന 1955ലെ നിയമഭേദഗതിയാണിത്. കക്ഷികൾക്ക് മനസിലാകുന്ന ഏത് ഭാഷയിലും വാക്കാലോ രേഖമൂലമോ വിവാഹ ഉടമ്പടി നടത്താം. നിർബന്ധിമായി എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെങ്കിലും ആത്മാഭിമാന വിവാഹം രജിസ്റ്റർ ചെയ്തില്ലങ്കിലും അസാധുവാകില്ല.

Previous Post

ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കല്‍ സ്റ്റാഫിന് ഫാമിലി വിസ: കുവൈത്ത് പ്രവാസികള്‍ പ്രതീക്ഷയില്‍

Next Post

മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മുസ്‌ലിം-വിദ്യാർഥിയെ-അധ്യാപിക-അടിപ്പിച്ച-സംഭവം;-ദേശീയ-മനുഷ്യാവകാശ-കമീഷൻ-കേസെടുത്തു

മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.