ഹൈദരാബാദ്> > ബാഡ്മിന്റണ് താരം പി വി സിന്ധു ഇന്ത്യയില് പ്രമുഖ മാട്രസ് ബ്രാന്ഡായ സെഞ്ച്വറി മാട്രസിന്റെ ബ്രാന്ഡ് അംബാസഡര്.പത്മഭൂഷണ് ജേതാവും ഏറ്റവും കൂടുതല് ചാമ്പ്യന് പട്ടങ്ങള് വാരിക്കൂട്ടിയ ബാഡ്മിന്റണ് താരവുമെന്ന നിലയിലുള്ള സിന്ധുവിന്റെ ദേശീയ തലത്തിലുള്ള ജനപ്രീതി രാജ്യത്തുടനീളമുള്ള വ്യത്യസ്ത മേഖലകളിലേക്ക് ബ്രാന്ഡിനെ എത്തിക്കും.
സെഞ്ച്വറി മാട്രസ്സുമായി കൈകോര്ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആവേശകരമാണെന്ന് പിവി സിന്ധു പറഞ്ഞു. സെഞ്ച്വറി മാട്രസ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര് ഉത്തം മലാനിയുടെ വാക്കുകള് ഇങ്ങനെ
”സെഞ്ച്വറി കുടുംബത്തിലേക്ക് ബ്രാന്ഡ് അംബാസഡര് എന്ന നിലയില് പി വി സിന്ധുവിനെ സ്വാഗതം ചെയ്യുന്നതില് ഞങ്ങള് ഏറെ ആഹ്ലാദഭരിതരാണ്. മികവ്, പ്രതിബദ്ധത എന്നീ മൂല്യങ്ങള് പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ സെഞ്ച്വറിക്ക് ഏറ്റവും അനുയോജ്യമായ ബ്രാന്ഡ് അംബാസഡറായി സിന്ധു മാറുന്നു’.
18 സംസ്ഥാനങ്ങളിലായി 4500ല് പരം ഡീലര്മാരിലൂടേയും 450ല് പരം എക്സ്ക്ലൂസീവ് ബ്രാന്ഡ് സ്റ്റോറുകളിലൂടേയും സെഞ്ച്വറി മാട്രസ് അതിശക്തമായ സാന്നിദ്ധ്യമാണ് ഉറപ്പാക്കിയിട്ടുള്ളത്. ഹൈദരാബാദിലും ഭുവനേശ്വറിലും ഉല്പ്പാദന പ്ലാന്റുകളുള്ള കമ്പനിക്ക് പൂനെ, ബാംഗ്ലൂര്, വാറങ്കല്, വിശാഖപട്ടണം, വിജയവാഡ, കുര്നൂല്, സാമ്പല്പൂര് എന്നിവിടങ്ങളില് കമ്പനി നേരിട്ട് നടത്തുന്ന സെയിത്സ് ഡിപ്പോകളും ദക്ഷിണ, പൂര്വ്വ, പടിഞ്ഞാറന് ഇന്ത്യയിലുടനീളം സെയില്സ് ഓഫീസുകളുമുണ്ട്.















