ന്യൂഡൽഹി> വിഭജന സമയത്ത് എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് ചോദിച്ച് വിദ്യാർത്ഥികളെ അധിക്ഷേപിച്ച അധ്യാപികയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹി ഗാന്ധിനഗറിലെ സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ നാല് വിദ്യാർത്ഥികളാണ് അധ്യാപിക ഹേമ ഗുലാത്തിക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
‘വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്ഥനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ട്. നിങ്ങൾ ഇന്ത്യയിൽ തന്നെ തുടർന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതിൽ നിങ്ങൾക്ക് ഒരു പങ്കുമില്ല’- എന്നിങ്ങനെ അധ്യാപിക പറഞ്ഞെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇത്തരം പരാമർശങ്ങൾ നടത്തിയ അധ്യാപികയെ പിരിച്ചുവിടണമെന്ന് വിദ്യാർഥികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.