ന്യൂഡൽഹി> കേരളത്തിന് എയിംസ് അനുവദിക്കുന്ന പ്രഖ്യാപനം സെപ്തംബർ രണ്ടാം ആഴ്ചയോടെ ഉണ്ടാകുമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംഷു പാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.
കോഴിക്കോട് 200 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്ന് കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ അറിയിച്ചു. രാജ്യത്തെ പാലിയേറ്റീവ് കെയർ സംബന്ധിച്ച് സെപ്തംബർ 21, 22 തീയതികളിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ സംസ്ഥാന മന്ത്രിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം കൊച്ചിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.