ന്യൂഡൽഹി> മുംബൈയിൽ ചേരുന്ന ‘ഇന്ത്യ’ കൂട്ടായ്മയുടെ മൂന്നാമത് യോഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ‘ഇന്ത്യ’ യോഗത്തിലേക്ക് താൻ പോകുന്നുണ്ട്. ബിജെപിയെ തോൽപ്പിക്കുന്നതിനുള്ള തന്ത്രപരമായ തീരുമാനങ്ങൾ യോഗത്തിലുണ്ടാകും. അഴിമതിയെ കുറിച്ച് പറയാൻ മോദിക്ക് അവകാശമില്ല. സിഎജി റിപ്പോർട്ടിൽ എൻഡിഎ സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പറയുന്നുണ്ട്.
ഇടതുപക്ഷവുമായി ഡിഎംകെയുടേത് ആശയാധിസ്ഥാനത്തിലുള്ള സഖ്യമാണ്. അതൊരു സ്വഭാവിക സഖ്യമാണ്. ആ സഖ്യം തുടരും– നാഗപട്ടണം എംപിയും സിപിഐ നേതാവുമായ എം ശെൽവരാജിന്റെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു. കർഷകർക്ക് വേണ്ടി പൊരുതുന്ന നേതാവാണ് ശെൽവരാജെന്നും നാഗപട്ടണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ തുടക്കമിട്ടിരിക്കയാണെന്നും സ്റ്റാലിൻ പറഞ്ഞു.