ന്യൂഡൽഹി> ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. അഞ്ച് മെട്രോ സ്റ്റേഷനുകളിലാണ് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ)യുടെ പേരിൽ ചുവരെഴുത്ത് കണ്ടത്. അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി–20യ്ക്ക് എതിരെയും ചുവരെഴുത്തിൽ പരാമർശം ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.