തിരുവനന്തപുരം
സംസ്ഥാനത്ത് ഞായറാഴ്ച ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടായേക്കും. കൊല്ലത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 വരെയും ഉണ്ടാകും.
ശനിയാഴ്ച പുനലൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്–- 35.8 ഡിഗ്രി സെൽഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം–-34.5, തിരുവനന്തപുരം സിറ്റി–-33.8.















