തിരുവനന്തപുരം
ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ് വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റുവീതം അധികസമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവർക്ക് സൗകര്യം ലഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു.
ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരിഹാരസമയം നൽകുക. ആനുകൂല്യം ലഭിക്കാൻവേണ്ട നടപടി സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐഎച്ച്ആർഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദേശം നൽകി.















