ന്യൂഡൽഹി
എയർസെൽ- മാക്സിസ്, ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിലെ പ്രതിയും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിന് ഫ്രാൻസിലേക്കും ബ്രിട്ടനിലേക്കും പോകാൻ ഡൽഹി കോടതി അനുമതി.
സെപ്തംബർ 15 മുതൽ 27 വരെ പോകാനാണ് അനുമതിയുള്ളത്. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന നാലു കേസിൽ പ്രതിയായ കാർത്തിക്ക് പ്രത്യേക ജഡ്ജി എം കെ നാഗ്പാലാണ് ഇളവ് അനുവദിച്ചത്. അന്വേഷണങ്ങൾക്ക് കോടതിയുടെ നിർദേശം തടസ്സമാകില്ലെന്നും ജഡ്ജി പറഞ്ഞു.
“സെപ്തംബർ 18 മുതൽ 24 വരെ ഫ്രാൻസിൽ നടക്കുന്ന സെന്റ് ട്രോപ്പസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാനും ബ്രിട്ടനിലുള്ള മകളെ കാണാനും പോകണമെന്ന് കാർത്തി ചിദംബരം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.