ഭോപാൽ
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നുമാസംമാത്രം ശേഷിക്കെ മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ഗൗരിശങ്കർ ബൈസൻ, രാജേന്ദ്ര ശുക്ല, രാഹുൽ ലോധി എന്നിവരെ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ലോധി സമുദായത്തിൽനിന്ന് ഒരു മന്ത്രിപോലും ഇല്ലാത്തതിൽ ബിജെപിക്ക് അകത്തുതന്നെ വിമർശനമുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ രാഹുൽ ലോധിയെ മന്ത്രിയാക്കി.