കിളിമാനൂർ > ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽനിന്ന് വീണ് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ ആലംകോട് റോഡിൽ കടവിളയിൽ വെള്ളി പകൽ രണ്ടോടെയാണ് അപകടം. അഞ്ചു മാസം ഗർഭിണിയായ ഭാര്യ വിജിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് മടങ്ങിവരവേയാണ് അപകടം.
ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്നാണ് ദേവരാജ് റോഡിൽ തലയടിച്ച് വീണത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംസ്കാരം ശനി രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം. പരേതരായ സഹദേവൻ–- രത്നമ്മ ദമ്പതികളുടെ മകനാണ് ദേവരാജ്. മകൻ: ദേവനന്ദ്. സഹോദരങ്ങൾ: സുജാതൻ (സിപിഐ എം കോട്ടയ്ക്കൽ ബ്രാഞ്ച് അംഗം), സുനിത.















