കുന്നംകുളം > കിഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ എബിവിപി ആക്രമണം. എസ്എഫ്ഐ പ്രവർത്തകനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി കുന്നംകുളം ചെമ്മണ്ണൂർ സ്രാമ്പിക്കൽ വീട്ടിൽ സച്ചിൻ(20) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച പകൽ നാലിന് ഓണാഘോഷ പരിപാടികൾക്ക് ശേഷമാണ് എബിവിപി പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്. കോളജിൽ എസ്എഫ്ഐ പ്രവർത്തകർപതാക വീശുന്നതിനിടെ പതിനഞ്ചോളം വരുന്ന എബിവിപി പ്രവർത്തകർസംഘമായെത്തി മർദിക്കുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കോളജിൽഎസ്എഫ്ഐക്ക് കിട്ടുന്ന സ്വീകാര്യതയിൽവിറളി പൂണ്ട എബിവിപിക്കാർ ദിവസങ്ങളായി കോളേജിൽസംഘർഷത്തിന് ഒരുക്കം കൂട്ടുന്നു. ഇതിൻെറ ഭാഗമായി എസ്എഫ്ഐ സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും നശിപ്പിച്ചു. ബുധനാഴ്ച എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സാന്നിധ്യത്തിൽ കോളേജ് അധികൃതരുമായി യൂണിയൻ നേതാക്കൾനടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച എബിവിപിക്കാർ വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു. കുന്നംകുളം പൊലീസ് കോളേജിലെത്തി അന്വേഷണം ആരംഭിച്ചു.