മോസ്കോ
ഉക്രയ്നിൽ ‘പാശ്ചാത്യശക്തികളും ഉപഗ്രഹങ്ങളും’ അഴിച്ചുവിട്ട യുദ്ധം അവസാനിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ചില രാഷ്ട്രങ്ങളുടെ ശ്രമമാണ് ഉക്രയ്ൻ യുദ്ധത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് റഷ്യ സന്നദ്ധമാണ്. ഉക്രയ്നിലെ പുതിയ സാഹചര്യങ്ങൾ അംഗീകരിച്ചാകണം ചർച്ചയെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് പുടിൻ ഉച്ചകോടിക്ക് നേരിട്ട് എത്താത്തത്.