മലപ്പുറം> മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ വിഷ്ണുവാണ് സുജിതയെ കൊന്നു കുഴിച്ചുമൂടിയത്.
ആഗസ്ത് 11ന് ആയിരുന്നു കൊലപാതകം. തിങ്കളാഴ്ച രാത്രിയാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവും അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരും റിമാൻഡിലാണ്.