ന്യൂഡൽഹി> ലക്ഷദ്വീപ് എംപി ഫൈസലിനെതിരായ വധശ്രമക്കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദേശം. ലക്ഷദ്വീപ് എംപി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളിൽ തീർപ്പുകൽപ്പിക്കാനും നിർദേശിച്ചു. അതേസമയം, ഹൈക്കോടതി വിധി വരുന്നതുവരെ എം പി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.