തിരുവനന്തപുരം
കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്ന് പുറത്തായ രമേശ് ചെന്നിത്തലയെ തേടി വലിയ സ്ഥാനങ്ങൾ വരുമെന്ന് മലയാള മനോരമ. ക്ഷണിതാവ് പദവിയിൽനിന്ന് സ്ഥാനക്കയറ്റം കിട്ടാതിരുന്നിട്ടും ‘സ്ഥാനലബ്ധിയെന്ന’ വിശേഷണമാണ് മനോരമ നൽകിയത്. കോൺഗ്രസിലെ പൊട്ടിത്തെറിയിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് പരിക്കേൽക്കാതിരിക്കാൻ പരിചയൊരുക്കാനുള്ള ദൗത്യമാണ് മനോരമ ഏറ്റെടുത്തിരിക്കുന്നത്.
ചെന്നിത്തലയ്ക്ക് ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിസ്ഥാനം ലഭിച്ചേക്കുമെന്നും വിമത പരിവേഷമുണ്ടായിരുന്ന ശശി തരൂർ എംപി ഇനി തലവനാണെന്നും മനോരമ പറയുന്നു. തരൂരിനെയും വേണുഗോപാലിനെയും ഉൾപ്പെടുത്തുമ്പോൾ മൂന്നാമനായി ചെന്നിത്തലയെക്കൂടി വയ്ക്കുന്നതിലെ പരിമിതി മാത്രമാണ് ക്ഷണിതാക്കളുടെ പട്ടികയിലേക്ക് മാറ്റാൻ കാരണമെന്ന് നേതാക്കൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞുവയ്ക്കുന്നു. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് ചെന്നിത്തലയുടെ ‘സ്ഥാനലബ്ധി’യെന്ന മേനിപറച്ചിലും നടത്തുന്നുണ്ട്.
കോൺഗ്രസ് രാഷ്ട്രീയം അക്ഷരാർഥത്തിൽ കലങ്ങി മറിയുകയാണെന്നും വൈകാതെ പൊട്ടിത്തെറിക്കുമെന്നും മനോരമയ്ക്കുമറിയാം. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ അതുണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് പത്രം കാണിക്കുന്നത്
കോൺഗ്രസ് രാഷ്ട്രീയം അക്ഷരാർഥത്തിൽ കലങ്ങി മറിയുകയാണെന്നും വൈകാതെ പൊട്ടിത്തെറിക്കുമെന്നും മനോരമയ്ക്കുമറിയാം. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ അതുണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് പത്രം കാണിക്കുന്നത്. പ്രവർത്തക സമിതി പട്ടിക പുറത്തുവരുമ്പോൾ പുതുപ്പള്ളിയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല ഹരിപ്പാടേയ്ക്ക് പോയതും രോഷാകുലനായി പ്രതികരിച്ചതും വായനക്കാരന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനുള്ള ജാഗ്രതയും മനോരമ കാണിച്ചു.















