കാഞ്ഞങ്ങാട്> കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ടയുടൻ രാജധാനി എക്സ്പ്രസ് ട്രെയിനിന് കല്ലേറ്. തിങ്കൾ പകൽ 3.48നാണ് സംഭവം. ഡൽഹി നിസാമുദ്ദീനിൽനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് പോകുന്ന 1243 നമ്പർ രാജധാനി എക്സ്പ്രസിനാണ് കല്ലേറുണ്ടായത്. എസി കംപാർട്ട്മെന്റിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ഡിവൈഎസ്പി ബാലകൃഷ്ണൻനായർ, ഇൻസ്പെക്ടർ കെ പി ഷൈൻ, റെയിൽവേ കമാൻഡന്റ് തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി. ട്രെയിനുകൾക്കുനേരെ ആക്രമണം നടത്തുന്നവരെ പിടികൂടാൻ രണ്ട് ഡ്രോൺ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ഇവയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.















