കാഞ്ഞങ്ങാട്> പദങ്ങൾ തെറ്റുകൂടാതെ എഴുതാനാണ് എഴുത്തുകാരൻ ആദ്യം പഠിക്കേണ്ടതെന്ന് കഥാകൃത്ത് ടി പത്മനാഭൻ. രാമായണവും ശബ്ദതാരാവലിയും നിരന്തരം ഉപയോഗപ്പെടുത്തിയാൽ ഭാഷാശുദ്ധി കൈവരിക്കാൻ സാധിക്കും. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, ഉബൈദ് മനൈക്കലിന്റെ ‘കാണാമറയത്തെ ജീവിതങ്ങൾ’ ചെറുകഥാസമാഹാരം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇ ചന്ദ്രശേഖരൻ എംഎൽഎ പുസ്തകം ഏറ്റുവാങ്ങി. രാജേഷ് ഓൾനടിയൻ അധ്യക്ഷനായി. കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ, എം കെ അജയകുമാർ, യു പ്രസന്നകുമാർ, സംവിധായകൻ പ്രകാശ് വാടിക്കൽ, പത്മനാഭൻ കാവുമ്പായി, ആസാദ് അലവിൽ, ബാബു കോട്ടപ്പാറ, ഉബൈദ് മനൈക്കൽഎന്നിവർ സംസാരിച്ചു.















