ന്യൂഡൽഹി> സ്കൂൾ നിയമന കുംഭകോണക്കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. അഭിഷേകിനെതിരായ സിബിഐ, ഇഡി അന്വേഷണം തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
ബംഗാളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ അഭിഷേക് ബാനർജിക്കുള്ള പങ്കാണ് ഇഡിയും സിബിഐയും അന്വേഷിക്കുന്നത്. 2016ൽ ബംഗാളിലെ ആയിരത്തോളം സ്കൂളുകളിൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.















