പുതുപ്പള്ളി > എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ആശംസ നേരാൻ കല്യാണ പന്തലിൽ നിന്നും പുതുപ്പള്ളിയിൽ എത്തി നവ വധൂവരന്മാർ.
സിപിഐ എം കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറിയും ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ അബാദ് ഫാഷയും ഡിവൈഎഫ്ഐ നോർത്ത് പറവൂർ ബ്ലോക്ക് കമ്മിറ്റി അംഗവും ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. ജസൽന ജലീലുമാണ് വിവാഹം കഴിഞ്ഞയുടൻ തന്നെ ജെയ്കിന് ആശംസ നേരാൻ പുതുപ്പള്ളിയിലെത്തിയത്.
ഞായറാഴ്ച നോർത്ത് പറവൂരിൽ വച്ചാണ് അബാദും ജസൽനയും വിവാഹിതരായത്. വൈകിട്ട് അഞ്ചോടെ അവിടുന്ന് ഇറങ്ങിയ ഇരുവരും രാത്രി 9.30 ഓടെയാണ് മീനടത്ത് എത്തി ആശംസകൾ അറിയിച്ചത്. ജെയ്ക് സി തോമസ് നവ വധൂവരന്മാർക്കും ആശംസകൾ നേർന്നു.















