മയാമി > ലോകത്തെ ഏറ്റവുംപ്രായമേറിയ കൊലയാളി തിമിംഗിലം ലോലിത ഇനിയില്ല. 57 വയസ്സ് പ്രായം കണക്കാക്കുന്നു. 1970 മുതൽ അമേരിക്കയിലെ മയാമി സീ അക്വേറിയത്തിലെ അന്തേവാസിയാണ്. പരിസ്ഥിതിവാദികളുടെ വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തെ തുടർന്ന് ടോകി എന്ന വിളിപ്പേരുള്ള തിമിംഗിലത്തെ തിരികെ സമുദ്രത്തിലേക്ക് വിടാൻ നടപടികൾ എടുത്തുവരികയായിരുന്നു. എന്നാൽ, വെള്ളിയാഴ്ചയോടെ അന്ത്യം സംഭവിച്ചതായി അധികൃതർ പറഞ്ഞു.
1970ലാണ് മറ്റ് ആറ് കൊലയാളി തിമിംഗിലങ്ങൾക്കൊപ്പം ലോലിതയെ പിടികൂടി അക്വേറിയത്തിൽ എത്തിച്ചത്. സ്ഥാപനത്തിന്റെ ഉടമസ്ഥരായ ഡോൾഫിൻ കമ്പനി മാർച്ചിലാണ് ലോലിതയെ രണ്ടുവർഷത്തിനുള്ളിൽ തിരികെ സമുദ്രത്തിലേക്ക് തുറന്നുവിടുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള പരിശീലനവും ആരംഭിച്ചു. എന്നാൽ, വൃക്കയിലുണ്ടായ പ്രശ്നത്തെ തുടർന്ന് രണ്ടുദിവസം നീണ്ട അനാരോഗ്യത്തിനൊടുവിൽ ലോലിത വെള്ളിയാഴ്ച അന്ത്യശ്വാസം വലിച്ചു.
.jpg)















