ന്യൂഡൽഹി> കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് എ കെ ആന്റണിയെ നിലനിർത്തി. കേരളത്തിൽനിന്ന് കെ സി വേണുഗോപാലും ശശി തരൂരും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടു. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി.