കോട്ടയം > മുഖ്യമന്ത്രിയുടെ മകൾ വീണ ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ മാത്യു കുഴൽനാടൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് എ കെ ബാലൻ. കുഴൽനാടൻ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും എ കെ ബാലൻ കോട്ടയത്ത് പറഞ്ഞു.
കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. എല്ലാ ദിവസവും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എകെ ബാലൻ പറഞ്ഞു.