Monday, May 19, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുഡിഎഫ്‌ എംപിമാർ കേരളത്തെ വഞ്ചിച്ചു: ധനമന്ത്രി കെ എൻ ബാലഗോപാൽ

by News Desk
August 18, 2023
in KERALA
0
യുഡിഎഫ്‌-എംപിമാർ-കേരളത്തെ-വഞ്ചിച്ചു:-ധനമന്ത്രി-കെ-എൻ-ബാലഗോപാൽ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ച യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണ്. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ എത്തിക്കുന്നവർക്ക് കൂട്ടുനിൽക്കുകയാണ് യുഡിഎഫിന്റെ പാർലമെന്റ് അംഗങ്ങൾ. സംസ്ഥാനത്തിന് കിട്ടേണ്ട സാമ്പത്തിക അംഗീകാരങ്ങളും അനുവാദങ്ങളും ഉറപ്പാക്കാൻ എംപിമാർക്കും ബാധ്യതയുണ്ട്. ഇതിനായുള്ള ശ്രമങ്ങളെ തകിടംമറിക്കുന്ന നിലപാടിലൂടെ യുഡിഎഫ് എംപിമാർ ജനങ്ങളെയാണ് വഞ്ചിച്ചത്.

ഇതിൽ യുഡിഎഫ് നേതൃത്വം മറുപടി പറയണം. ഇത് യുഡിഎഫ് നയമാണോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. കോൺഗ്രസിന്റെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധിയും കേരളത്തിൽനിന്നുള്ള എംപിയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിനും ബാധ്യതയുണ്ട്. മറുപടി പറയാൻ രാഹുൽ ഗാന്ധിയും ബാധ്യസ്ഥനാണ്. നാടിന്റ നന്മയ്ക്കായുള്ള പൊതുതീരുമാനത്തിനെതിരെനിന്ന ഈ പാർലമെന്റ് അംഗങ്ങളെക്കുറച്ച് ജനം വിലയിരുത്തുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈവർഷം സംസ്ഥാന വരുമാനത്തിൽ കേന്ദ്ര ഇടപെടൽമൂലം ഫലത്തിൽ 40,000 കോടി രൂപയുടെ കുറവുണ്ടാകും. റവന്യു കമ്മി ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവുമുൾപ്പെടെ ഇല്ലാതാകുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ഭരണാധികാരികളെ നേരിൽകണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ എംപിമാരുടെ യോഗമാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ ആദ്യ അജണ്ട കേന്ദ്രത്തിന്റ സാമ്പത്തിക നടപടികളായിരുന്നു. സംസാരിച്ചവരെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന താൽപര്യം സംരക്ഷണത്തിന് എന്തുസഹായവും സർക്കാരും വാഗ്ദാനംചെയ്തു. കേന്ദ്ര ധനമന്ത്രിയെ കാണാനോ, അവർക്ക് സമർപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾമാത്രം ചുണ്ടിക്കാട്ടിയ നിവേദനത്തിൽ ഒപ്പിടാനോ യുഡിഎഫ് എംപിമാർക്കാർക്കുമായില്ല. അവർ ബിജെപിയുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട പണം ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതിനുപകരം സംസ്ഥാനത്തിനെതിരായി സംസാരിക്കാൻ പാർലമെന്റിനെ വേദിയാക്കുകയാണ്.

കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട പണം വലിയതോതിൽ വെട്ടിക്കുറയ്ക്കുന്നു. 2020–-21ൽ കേരളത്തിന്റെ കടം ഒഴിച്ചുള്ള മൊത്തം റവന്യു വരുമാനത്തിൽ സംസ്ഥാന വിഹിതം 56.3 ശതമാനമായിരുന്നു. 2021–22ൽ 59 ശതമാനമായി. കഴിഞ്ഞവർഷം 65.6 ശതമാനമായി. ഈവർഷം 71 ശതമാനമാണ്. മൊത്ത വരുമാനത്തിന്റെ മുന്നിലൊന്നിൽതാഴയാണ് കേന്ദ്ര വിഹിതമായി എത്തുന്നത്. ഉത്തരപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കെല്ലാം മൊത്ത വരുമാനത്തിന്റെ അമ്പതിൽ കൂടുതൽഭാഗം കേന്ദ്രമാണ് നൽകുന്നതാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് എഴുപത് ശതമാനത്തിനുമുകളിൽ കേന്ദ്ര വിഹിതം ലഭിക്കുന്നു. സംസ്ഥാനങ്ങളിൽ ഇത്രയേറെ ദുരിതം പേറേണ്ടിവരുന്നത് കേരളത്തിനുമാത്രമാണ്.

കേന്ദ്ര നിലപാട് ഭാവി തകർക്കും

കേരളത്തിലെ കുട്ടികളുടെ ഭാവിയെയും ബാധിക്കുന്ന സാമ്പത്തിക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഒരോവർഷം ലഭിക്കേണ്ടതിൽ 30,000 കോടി രുപവരെയാണ് കുറയുന്നത്. അഞ്ചുവർഷത്തിലെ നഷ്ടം ഒന്നരലക്ഷം കോടി കവിയും. ഇത് ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലയെയും തകർക്കും. നാളത്തെ നാടിനായുള്ള ഒരുക്കളെയും അവതാളത്തിലാക്കും. ധനഉത്തരാവാദ നിയമം അനുസരിച്ച് മുന്നുശതമാനം കടമെടുക്കാൻ അർഹതയുണ്ട്.

അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞവർഷത്തെ കണക്കിൽ സംസ്ഥാനത്തിന്റെ ധന കമ്മി 2.2 ശതമാനമാണ്. ഏതാണ്ട് 8000 കോടിയെങ്കിലും കേന്ദ്ര നിഷേധംമുലം കടമെടുക്കാനായില്ല. ജനങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ആശ്വാസ നടപടികളും നിർത്തിയ്ക്കാനും, എല്ലാം അടച്ചുപൂട്ടിക്കാനുമുള്ള കേന്ദ്രം ശ്രമത്തിന്റെ ഭാഗമാണീ സാമ്പത്തിക ഉപരോധം.

Previous Post

കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

Next Post

ഐഎസ്ആർഒയുമായി കൈകോർത്ത് ഒമാൻ വിവരസാങ്കേതികവിദ്യ മന്ത്രാലയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
42
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
43
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
49
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
44
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
41
Next Post
ഐഎസ്ആർഒയുമായി-കൈകോർത്ത്-ഒമാൻ-വിവരസാങ്കേതികവിദ്യ-മന്ത്രാലയം

ഐഎസ്ആർഒയുമായി കൈകോർത്ത് ഒമാൻ വിവരസാങ്കേതികവിദ്യ മന്ത്രാലയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.