ഇടുക്കി > ഇടുക്കിയിൽ വെളളിയാഴ്ച കോൺഗ്രസ് ഹർത്താൽ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിർദേശം. മഹാത്മാ ഗാന്ധി സർവകലാശാല ഓഗസ്റ്റ് 18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റി. പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.















