മുംബൈ > മുംബൈ ജയ്പൂർ ട്രെയിനിൽ 4 പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറാണ് ചേതനെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്.
ജൂലൈ 31നാണ് മുംബൈ ജയ്പൂർ എക്സ്പ്രസിൽ വെടിവെയ്പ്പുണ്ടായത്. സീനിയർ ഉദ്യോഗസ്ഥനായ ടിക്കാറാം മീണ, യാത്രക്കാരായ അബ്ദുൾ കാദർ ഭൻപുർവാല, സയ്യിദ് മൊഹമ്മദ് ഹുസൈൻ, അസ്ഗർ അബ്ബാസ് ഷെയ്ഖ് എന്നിവരെയാണ് ചേതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ മുസ്ലീം വിരുദ്ധ പ്രസംഗവും നടത്തിയിരുന്നു. സംഭവം നടന്ന ദിവസം പ്രതി ബുർഖ ധരിച്ച സ്ത്രീയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജയ് മാതാ ദി എന്ന് വിളിപ്പിച്ചതായും കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ മുമ്പ് 3 തവണ അച്ചടക്ക നടപടി ഉണ്ടായതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.