തിരുവനന്തപുരം > സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം സ്വാതന്ത്ര്യം ചുരുക്കാൻ പാടില്ലെന്നും, നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ വലിയ സവിശേഷതയാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.ശാസ്ത്രീയ ചിന്തക്കെതിരായ നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിൽ വിവിധ സേനാവിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണറും മുഖ്യമന്ത്രി സ്വീകരിച്ചു.