ഓക്ലൻഡ്
വനിതാ ഫുട്ബോൾ ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് സ്വീഡനും സ്പെയ്നും നേർക്കുനേർ. അഞ്ചാംസെമി കളിക്കുന്ന സ്വീഡൻ രണ്ടാംഫൈനലാണ് ലക്ഷ്യമിടുന്നത്. സ്പെയ്നാകട്ടെ കന്നി സെമിക്കാണ് ഇറങ്ങുന്നത്. ന്യൂസിലൻഡിലെ ഓക്ലൻഡിലെ ഈദൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ന് പകൽ 1.30നാണ് മത്സരം.
വനിതാ ഫുട്ബോളിലെ കരുത്തരാണ് സ്വീഡൻ. 1984ൽ യൂറോ നേടിയശേഷം ലോകവേദിയിൽ കിരീടങ്ങൾ ഒന്നുമില്ല. അവസാന നിമിഷം കാലിടറുന്ന ശീലം തുടർന്നു. 2016ലും 2020ലും ഫൈനലിൽ തോറ്റു. ലോകകപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. 2003ൽ ജർമനിയോട് തോറ്റു. കഴിഞ്ഞവട്ടം മൂന്നാംസ്ഥാനത്തായിരുന്നു. സ്പെയ്നാകട്ടെ മൂന്നാം ലോകകപ്പാണിത്.