തിരുവനന്തപുരം > സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി ഭവനിൽ ആവണി ചിലങ്കകൾ എന്ന പേരിൽ നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു.ആദ്യദിനം നർത്തകി സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടവും രണ്ടാം ദിനം പ്രശസ്ത നർത്തകി ഡോ. രാജി സുബിന്റെ കേരള നടനവും അരങ്ങേറും.
ആഗസ്റ്റ് 17, 18 തീയതികളിൽ വൈകുന്നേരം 6.30 മുതലാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം 17 വൈകിട്ട് 6ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് അധ്യക്ഷനാകും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി എസ് മനേക്ഷ് സ്വാഗതം ആശംസിക്കും.