ന്യൂഡൽഹി> സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്ന ദിലീപ്കുമാർ ദാസ്, രാജ്കുമാർ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി കീർത്തിചക്ര. 2021ൽ ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളാണ് നാലുപേരും. 11 പേർക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു. അഞ്ചു പേർക്ക് മരണാനന്തര ബഹുമതിയാണ്. ആകെ 76 സേന മെഡലുകളാണ് 77-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രഖ്യാപിച്ചത്.