കോഴിക്കോട്> കോഴിക്കോട് കണ്ണാടിക്കലില് ഓവുചാലില് യുവാവിന്റ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര് സ്വദേശി വിഷ്ണു ആണ് മരിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.
വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഇതിനു സമീപം ഹെല്മറ്റും ബൈക്കും കണ്ടെത്തിയിരുന്നു.ബൈക്ക് അപകടമാണെന്നാണ് പൊലീസ് നിഗമനം. അന്വേഷണം ആരംഭിച്ചു.















