ചെന്നൈ
ബെഫി അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പരിശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന് അവർ പറഞ്ഞു.
മണിപ്പുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും സ്ത്രീകളും അനുഭവിച്ച ദുരന്തം വിവരണാതീതമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഇതിൽനിന്നെല്ലാം ശ്രദ്ധതിരിക്കാൻ കൊണ്ടുവരുന്ന ഏകീകൃത സിവിൽ കോഡ് സ്ത്രീകൾക്ക് തുല്യനീതി ഉറപ്പുവരുത്തുന്നതല്ലെന്ന് ശ്രീമതി പറഞ്ഞു.
എൻ എൽ പ്രേമലത അധ്യക്ഷയായി. ബെഫി അഖിലേന്ത്യാ വനിതാ സബ്കമ്മിറ്റി കൺവീനർ കെ കെ രജിതമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി അഭിവാദ്യം ചെയ്തു. രേണുകാദേവി സ്വാഗതവും സംഗീത ചക്രവർത്തി നന്ദിയും പറഞ്ഞു.
സമാപന ദിനമായ തിങ്കളാഴ്ച സിഐടിയു സെക്രട്ടറി ആർ കരുമാലയൻ, ആശിഷ് സെൻ ശതാബ്ദി പ്രഭാഷണം നടത്തും.















