തിരൂർ
ആത്മബോധത്തോടെ നിവർന്നുനിൽക്കുന്ന ജനതയ്ക്കേ ഫാസിസത്തിനെ വെല്ലുവിളിക്കാൻ കഴിയൂ എന്ന് എഴുത്തുകാൻ കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. വനിതാ സാഹിതി സംസ്ഥാന നിരൂപണ ക്യാമ്പിന്റെ സമാപന ദിനത്തിൽ “വായനയിലെ സംഘർഷങ്ങൾ’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലനിൽപ്പിനായി പൊരുതുന്ന മണിപ്പുരിലെ ആദിമജനതയെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ഇന്നലെ ഗുജറാത്താണെങ്കിൽ ഇന്നത് മണിപ്പുരിലേക്കും നാളെ കേരളമടക്കമുള്ള പ്രദേശങ്ങളിലേക്കും നീങ്ങും. എന്നാൽ മലയാളി തികഞ്ഞ നിസ്സംഗതയോടെയാണ് ഇതെല്ലാം കാണുന്നത്. കെ കെ സുലേഖ സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു. “കാവ്യ നിരൂപണത്തിലെ പുതുമൊഴിവഴികൾ’ വിഷയത്തിൽ ഡോ. കെ വി സജയ് പ്രഭാഷണം നടത്തി. വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി സീതമ്മാൾ, സെക്രട്ടറി പി എൻ സരസമ്മ, ഡോ. പി എൽ ശോഭനകുമാരി, ഡോ. കെ സ്മിത എന്നിവർ സംസാരിച്ചു. സമാപന യോഗം നോവലിസ്റ്റ് സുഹറ കൂട്ടായി ഉദ്ഘാടനംചെയ്തു. രമേശ്വരി അമ്മ, ബീന സജീവ്, ഡോ. വി രുഗ്മിണി എന്നിവർ സംസാരിച്ചു.















