ബെർലിൻ
ബയേൺ മ്യൂണിക്കിനൊപ്പമുള്ള ആദ്യകളി ഹാരി കെയ്നിന് നിരാശയുടേതായി. ജർമൻ സൂപ്പർ കപ്പ് ഫുട്ബോളിൽ ബയേൺ ആർബി ലെയ്പ്സിഗിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റു. കരാർ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിലാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ബയേണിനായി കളത്തിലിറങ്ങിയത്. 64–-ാംമിനിറ്റിൽ പകരക്കാരനായെത്തിയ കെയ്ന് കളിയിൽ സ്വാധീനമുണ്ടാക്കാനായില്ല.
ഡാനി ഓൽമോയുടെ ഹാട്രിക്കിലായിരുന്നു ലെയ്പ്സിഗിന്റെ തകർപ്പൻ ജയം. ടോട്ടനം ഹോട്സ്പറിൽനിന്ന് ബയേണിലെത്തിയ കെയ്നിന് കളിജീവിതത്തിൽ ഇതുവരെ കിരീടം നേടാനായിട്ടില്ല.















