കൊച്ചി > ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. മോശം പരാമർശം നടത്തിയ വ്യക്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ സൈബർ പൊലീസ് വഴി അന്വേഷകസംഘം ശേഖരിച്ചു.
പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് കഴിഞ്ഞദിവസം ടൊവിനോ പരാതി നൽകിയത്. നിരന്തരം മോശം പരാമർശങ്ങൾ നടത്തി അപമാനിക്കുന്നുവെന്നാണ് പരാതി. പനങ്ങാട് പൊലീസിനാണ് അന്വേഷണച്ചുമതല.















