കഴക്കൂട്ടം > ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം സമാപിച്ചപ്പോൾ 397 പോയിന്റ് നേടി കേരളം ഒന്നാമത്. 45 പോയിന്റ് നേടി ഉത്തർപ്രദേശ് രണ്ടാം സ്ഥാനം നേടി. 43 പോയിന്റ് വീതം നേടി ഹരിയാനയും കർണാടകവും മൂന്നാം സ്ഥാനം പങ്കിട്ടു. ഏഴിനത്തിലായി എഴുന്നൂറിലധികം പേർ പങ്കെടുത്തു.
കാര്യവട്ടം എൽഎൻസിപിഇയിൽ സമാപന സമ്മേളനത്തിൽ സായി ഡയറക്ടർ ജി കിഷോർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തറ സോമൻ സ്വാഗതവും ആർ വസന്ത മോഹൻ നന്ദിയും പറഞ്ഞു.