കൊച്ചി> തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോരൻ അശോക് കുമാൻ കൊച്ചിയിൽ അറസ്റ്റിൽ. ചെന്നൈയിൽ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്.
സെന്തിൽ ബാലാജി അറസ്റ്റിലായതിന് പിന്നാലെ നാല് തവണ ഇ ഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാർ ഹാജരായിരുന്നില്ല. അശോക് കുമാറിനെ ഇന്ന് വൈകീട്ട് തന്നെ ചെന്നൈയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അശോക് കുമാറിനെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.