കൊച്ചി> സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് യുഡിഎഫ് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡ്, ആലപ്പുഴ തലവടി പഞ്ചായത്തിലെ 13-ാം വാർഡ്, പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്.
ഉപതെരഞ്ഞെടുപ്പിൽ ഏഴിടത്ത് എല്‍ഡിഎഫും ഒമ്പത്തിടത്ത് യുഡിഎഫും ജയിച്ചു കയറി. ഒരിടത്ത് എന്‍ഡിഎയും ജയിച്ചു. കൊല്ല തെന്മല, ആലപ്പുഴ തലവടി, തൃശൂര്‍ മാടക്കത്തറ, പാലക്കാട് പൂക്കോട്ട്കാവ്, കണ്ണൂര്‍ മുണ്ടേരി, ധര്‍മ്മടം പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോട്ടയം ബൈക്കം ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് ജയിച്ചു.
എറണാകുളം ജില്ലയിലെ ഏഴിക്കര, വടക്കേക്കര, മൂക്കന്നൂര്‍, പള്ളിപ്പുറം, മലപ്പുറം ജില്ലയിലെ ചുങ്കത്തറ, തുവ്വൂര്‍, പുഴക്കാട്ടിരി, കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തുകളിലാണ് യുഡിഎഫ് ജയിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫ് ജയിച്ചു. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് എൻഡിഎയും കരസ്ഥമാക്കി.