കോട്ടയം> തലയോലപ്പറമ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സിപിഐഎമ്മിലെ രേഷ്മ പ്രവീൺ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ധന്യ സുനിലിനെയാണ് തോൽപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന സിപിഐഎമ്മിലെ സുഷമ സന്തോഷ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്ക് ഓഗസ്റ്റ് 10നാണ് തിരഞ്ഞെടുപ്പ്.
മഞ്ജുഷ വിനോദ് ആണ് ബിജെപി സ്ഥാനാർഥി. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ 12ലും എൽഡിഎഫ് ആണ് ജയിച്ചിട്ടുള്ളത്.