ആലപ്പുഴ> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ് മുന്നേറ്റം. 13-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയച്ചത്.
നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടർന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 15. അംഗങ്ങളുള്ള ഭരണസമിതി എൽ ഡി എഫ് ഭരിക്കുന്നത്.
സി പി ഐ എം സൗത്ത് ലോക്കൽ കമ്മറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറിയും തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ ഏരിയ ജോ സെക്രട്ടറിയുമാണ് എൻ പി രാജൻ.