ന്യൂഡൽഹി> മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള പുതിയ ബില്ല് കമീഷന്റെ നിഷ്പക്ഷതയെ പൂർണമായും അട്ടിമറിക്കുന്നതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹി സർക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെയും അട്ടിമറിക്കുന്നത്.
ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉൾപ്പെട്ടിരുന്നു. എന്നാൽ സമിതിയിൽ നിന്ന് ചീഫ്ജസ്റ്റിസിനെ മാറ്റികൊണ്ട് പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്നതാണ് പുതിയ ബില്ല്. ജുഡീഷ്യറിയെ ദുർബലപ്പെടുത്തിയ ഇസ്രയേലിലെ തീവ്രവലതുപക്ഷ സർക്കാരിനെ അതേപോലെ അനുകരിക്കുകയാണ് മോദി സർക്കാരും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് കമീഷനാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്- യെച്ചൂരി ചൂണ്ടിക്കാട്ടി.
Modi govt seems to ape Israel’s extreme right wing govt’s efforts to make Judiciary subservient.
Constitution of India mandates an impartial Election Commission to conduct “free and fair” elections.
This move destroys ECs impartiality. pic.twitter.com/IrPENfgkY1
— Sitaram Yechury (@SitaramYechury) August 10, 2023