തിരുവനന്തപുരം> തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവിനും പെൺകുഞ്ഞ്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.
സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. ഗർഭിണിയായിരിക്കെയും പൊതുപരിപാടികളും ജോലിനിർവഹണത്തിലും ആര്യ സജ്ജീവമായിരുന്നു. വെള്ളിയാഴ്ചത്തെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്ത ശേഷമാണ് ആര്യ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റാവുന്നത്.