തിരുവനന്തപുരം> തോമസ് കെ തോമസ് എംഎൽഎയെ എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് ദേശീയ നേതൃത്വം പുറത്താക്കി. എൻസിപി പ്രസിഡന്റ് ശരത്പവാറാണ് തോമസ് കെ തോമസിനെതിരെ നടപടിയെടുത്തത്.
പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടനാട് എംഎൽഎയാണ് തോമസ് കെ തോമസ്.
തന്നെ കാർ അപകടത്തിൽപെടുത്തി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ പാർടിക്കുള്ളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ എൻസിപി തേതാവ് റജി ചെറിയാനും തോമസിന്റെ മുൻ ഡ്രൈവർ തോമസ് കുരുവിളയ്ക്കെതിരെയും വധശ്രമത്തിന് ഡിജിപിക്ക് പരാതികൊടുത്തിരുന്നു. ഇത് പാർടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.