കൊച്ചി > 18 വർഷത്തിനു ശേഷം അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. ഫെയ്സ്ബുക്കിലൂടെയാണ് വിനയൻ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന് അറിയിച്ചത്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിജു വിൽസണൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം 2024ൽ അത്ഭുതദ്വീപിലെത്തുമെന്നാണ് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഗിന്നസ് പക്രുവും ചിത്രത്തിന്റെ രണ്ടാംഭാഗം ഇറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചു.
2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് പുറത്തിറങ്ങിയത്. ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂർ, ജഗതി ശ്രീകുമാർ, ജഗദീഷ്, ഇന്ദ്രൻസ്, ബിന്ദു പണിക്കർ, കൽപ്പന തുടങ്ങിയവർക്കൊപ്പം മുന്നൂറോളം കലാകാരൻമാർ അണിനിരന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്.