ന്യൂഡൽഹി> സംസ്ഥാന സർക്കാരുകളുടെ വിഭവസമാഹരണത്തെ ബാധിക്കുന്ന വിധത്തിൽ പൊതുകടമെടുപ്പിന്റെ നിർവചനം കേന്ദ്രം മാറ്റിയത് ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളുടെ ബജറ്റിതര കടമെടുപ്പിനെ പൊതുകടമായി കണക്കാക്കുമെന്നതാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. ഇത് മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കി. കേന്ദ്രത്തിന് ഇതൊന്നും ബാധകവുമല്ല.
കേരളത്തിനു ഇതുകാരണം നടപ്പുവർഷം വരുമാനത്തിൽ 17,310 കോടി രൂപയുടെ കുറവുണ്ടാകും. നിയമസഭ അംഗീകരിച്ച ബജറ്റിൽ വൻകമ്മിയും സൃഷ്ടിക്കപ്പെടും. സംസ്ഥാനങ്ങളുടെ അവകാശത്തിനെതിരായ ഗുരുതര ആക്രമണമാണിത്– കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.